Read Online in Malayalam
Table of Content
ആമുഖം ഉളളടക്കം
വൃക്കയെ കുറിച്ച് ആമുഖം
വൃക്കസ്തംഭനം
മറ്റ് പ്രധാന വൃക്കരോഗങ്ങൾ
വൃക്കരോഗത്തിൽ പാലിക്കേണ്ട ഭക്ഷണക്രമം

ലേഖകരെക്കുറിച്ച്

ഡോ. ജയന്ത് തോമസ് മാത്യു സി.എം.സി. വെല്ലൂരിൽ നിന്നും

നെഫ്രോളജിയിൽ ബിരുദാനന്തരബിരുദം നേടി. തുടർന്ന് തൃശൂർ അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്കരോഗ വിഭാഗം മേധാവിയായി പ്രവർത്തിക്കുന്നു.

ഡോ. സഞ്ജയ് പാണ്ഡ്യ എം.ഡി. ഡി. എൻ.ബി.(നെഫ്രോളജി)

രാജ്കോട്ടി ൽ പ്രാക്ടീസ് ചെയ്യുന്നു .ഡോ.സഞ്ജയ് പാണ്ഡ്യ അഹമ്മദാബാദിലെ കിഡ്നി ഡിസീസ് & റിസർച്ച് സെന്റ്റെരിൽ നിന്ന് നെഫ്രോളജിയിൽ ഡി.എൻ.ബി. ബിരുധം നേടി. 1990 മുതൽ വൃക്കരോഗ വിദഗ്ദനായി സേവനമനുഷ്ഠിക്കുന്നു.

വൃക്കരോഗങ്ങളെക്കുറിച്ച് പൊതു ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ഉദ്ദേശത്തോടുകൂടെ കിഡ്നി എഡ്യുക്കേഷൻ ഫൌണ്ടേഷൻ രൂപവൽക്കരിച്ചു. മറ്റു സംസ്ഥാനങ്ങളിലെ വൃക്കരോഗ വിദഗ്ധരുമായി ചേർന്നു ഇന്ത്യയിലെ മിക്ക ഭാഷകളിലും ഒരു ഗൈഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വൃക്കകളെ സംരക്ഷിക്കുക എന്ന ഗൈഡ് എല്ലാവർക്കും പ്രയോജനകരമാകുന്ന ഒരു പുസ്തകമാണ്.

www.kidneyeducation.com എന്ന വെബ്സൈറ്റിൽ വൃക്കകളെക്കുറിച്ച് വിവിധ ഭാഷകളിലുള്ള പുസ്തകങ്ങൾ ലഭ്യമാണ്. 50 ലക്ഷത്തിലധികം വായനക്കാർ ഈ വെബ്സൈറ്റ് സന്ദര്ശിച്ചിട്ടുണ്ട്. ഇത് പൂർണ്ണമായും സൗജന്യമാണ്.

Practical Guidelines on Fluid Management … എന്ന പുസ്തകം ഡോക്ടർമാർകുവേണ്ടി ഡോ.പാണ്ഡ്യ എഴുതിയിട്ടുണ്ട്. അദ്ദേഹം മെഡിക്കൽ വിദ്യാര്ത്ഥികളും ഡോക്ടർമാരും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്.